Sunday, March 8, 2009

ഉത്സവപ്പറമ്പിലെ അനൌണ്‍സ്‌മെന്റ് :

ചിരിക്കാന്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പല അനൌണ്‍സ്‌മെന്റുകളും ഉത്സവപ്പറമ്പില്‍ നിന്ന് കേള്‍ക്കാറുണ്ട് . ഇതാ ചില അനൌണ്‍സ്‌മെന്റുകള്‍ ...

ഒന്ന് :
അടുത്ത അമ്പലത്തില്‍ കുംഭ‌ ഭരണി ഉത്സവം. നാട്ടില്‍ ഉത്സവം എന്ന് പറഞ്ഞാ‍ല്‍ എല്ലാ വര്‍ക്കും ഉത്സവമാണ്. രാത്രിപരിപാടിയാണ് ശരിക്കും ഉത്സവം. രാത്രി പരിപാടിയായി ഗാനമേളയാണ് എല്ലാ വര്‍ഷവും അമ്പലത്തില്‍ നടത്തുന്നത്. യേശുദാസിന്റെയോ, ശ്രികുമാറിന്റെയോ, ഗാനമേളതന്നെ വേണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ബന്ധമില്ല. ആരുപാടി യാലും ഒന്നും ഡാന്‍സ് ചെയ്യണം. ഒന്നു കൂവണം തുടങ്ങിയ അല്ലറചില്ലറമോഹങ്ങളേ നാട്ടുകാര്‍ക്ക് ഉള്ളു. അതിനുവേണ്ടി എന്തു ബുദ്ധിമുട്ട് സഹിക്കാനും നാട്ടുകാര്‍ തയ്യാറാണ്. അമ്പലത്തീനാണങ്കില്‍ വലിയ ഗ്രൌണ്ട് ഇല്ല.സ്റ്റേജ് കെട്ടിക്കഴിഞ്ഞാല്‍ പത്തഞ്ചൂറ് പേര്‍ക്കിരുന്ന് കേള്‍ക്കാവുന്ന സ്ഥലമേ അമ്പലത്തിനുള്ളു. അടുത്തുള്ള പറമ്പിലൊക്കെ നിന്ന് നാട്ടുകാര്‍ ഗാനമേളകേട്ട് കൂവി പ്രേത്സാഹിപ്പിക്കും.

സംഭവ വര്‍ഷത്തെ ഗാനമേള കേള്‍ക്കാന്‍ നാട്ടുകാര്‍ അടുത്ത പറമ്പിലൊക്കെ സ്ഥാനം പിടിച്ചു. ഗാനമേളയ്ക്ക് മുമ്പ് ആദ്യ അനൌണ്‍സ്‌മെന്റ് വന്നു.“ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ചീനിത്തോട്ടത്തില്‍ നിന്ന് ഗാനമേള ആസ്വദിക്കുന്നവര്‍ പറമ്പില്‍ നഷ്ടങ്ങള്‍ വരുത്തി വയ്ക്കരുത്.“. തൊട്ടുമുമ്പത്തെ വര്‍ഷം ചീനി നശിപ്പിച്ചതിന് രൂപ മൂവായിരം നഷ്ടപരിഹാ രമായി ഉത്സവകമ്മിറ്റി ചീനിയുടെ ഉടമസ്ഥന് നല്‍കിയ താണ്. ഈ വര്‍ഷം നഷ്ടപരിഹാ രം കൊടുക്കാന്‍ ഇടവരുത്തരുതെന്ന് ഉത്സവകമ്മിറ്റി തീരുമാനം എടുത്തതാണ്. ഗാനമേള യിലെ രണ്ടാമത്തെ പാട്ട് കഴിഞ്ഞപ്പോള്‍ വീണ്ടൂം അനൌണ്‍സ്‌മെന്റ് വന്നു “ചീനിത്തോ ട്ടത്തില്‍ നിന്ന് ഭക്തജനങ്ങള്‍ ദയവായി മാറി സൌകര്യപ്രഥമായ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഗാനമേള കാണേണ്ടതാണ് “ . ഓരോപാട്ട് കഴിയുമ്പോഴും അനൌണ്‍‌സ്മെന്റ് വരും.പാട്ട് കഴിയുന്തോറും ചീനികമ്പ് നിലത്ത് വീണുകൊണ്ടിരുന്നു. ഒരു അടിപൊളിപാട്ട് പാടുന്നതിനിട യ്ക്ക് ഉത്സവകമ്മിറ്റി സെക്രട്ടറി നേരിട്ട് സ്റ്റേജില്‍ എത്തി. പാട്ട്പാടിക്കൊണ്ടിരുന്നവന്റെ കൈയ്യില്‍ നിന്ന് മൈക്ക് വാങ്ങി. ചീനിപ്പറമ്പിലേക്ക് നോക്കിയൊരു അനൌണ്‍‌സ്മെന്റ് നടത്തി.. “എടാ ....മാരെ നിന്നോടോക്കയാ പറഞ്ഞത് ചീനിപ്പറമ്പില്‍ നിന്ന് ഇറങ്ങാന്‍.. തന്തയ്ക്ക് പിറന്ന ഭക്തജനങ്ങളെല്ലാം ഈ പാട്ട് പാ‍ടി തീരുമ്പോഴേക്കും ചീനിപ്പറമ്പില്‍ നിന്ന് ഇറങ്ങണമെന്ന് ദേവിയുടെ പേരില്‍ പറയുകയാണ്..” അനൌണ്‍‌സ്‌മെന്റ് തീര്‍ന്നപ്പോഴേ ക്കും ഭക്തജനങ്ങള്‍ ചീനിപ്പറമ്പ് വിട്ടിരുന്നു.

രണ്ട് :
ഏത് ഉത്സവത്തിനാണങ്കിലും ഒരടി പതിവാണ്. ഈ വര്‍ഷത്തെ അടിയുടെ കേട് അടികിട്ടുന്നവന്‍ തീര്‍ക്കുന്നത് അടുത്ത വര്‍ഷത്തെ ഉത്സവത്തീനാണ്. ഈ അടി പിന്നീട് കരക്കാര്‍ ഏറ്റെടുത്ത് ആഘോഷമാക്കി തീര്‍ക്കും. ഈ അടി കൊടുത്തും കൊണ്ടും വര്‍ഷങ്ങ ളായി തുടര്‍ന്ന് കൊണ്ടേ ഇരിക്കും. എന്തിനാണ് അടിക്കുന്നതെന്ന് അടികൊടുക്കുന്നവനോ എന്തിനാണ് അടിച്ചതന്ന് അടികിട്ടി യവനോ ചോദിക്കാറില്ല. കിട്ടിയത് കിട്ടി എന്നേ അടികിട്ടിയവന്‍ കരുതാറുള്ളു. ഇങ്ങനെയൊക്കെ ഉള്ള ഒരമ്പലത്തില്‍ ഉത്സവം നടക്കുകയാ ണ്. രാത്രിപരിപാടി ആരംഭിച്ചതും അടി തുടങ്ങി. പെട്ടന്ന് ഒരു അനൌണ്‍‌സ്‌മെന്റ് മുഴങ്ങി “അമ്പലത്തിന്റെ പടിഞ്ഞാറ് വശത്തുനിന്ന് അടി തുടങ്ങിയിട്ടൂണ്ട്. അടിക്കാര്‍ക്ക്കടന്നുപോ കുന്നതിനു വേണ്ടി ഭക്തജനങ്ങള്‍ വഴിവിട്ടേ ഇരിക്കാവൂ... ഇതാ അടിയിങ്ങ് എത്തിക്കഴി ഞ്ഞു...”

മൂന്ന് :
അമ്പലത്തിലെ ഉത്സവത്തിനു മൈക്ക് സെറ്റുമായി വന്നവന്‍ സ്ഥലം കിട്ടിയിടത്തൊക്കെ ബോക്സ് കൊണ്ടുവച്ച് ജനങ്ങളെ പാട്ട് കേള്‍പ്പിക്കുകയായിരുന്നു. അവസാന ഒരുക്കമായി മൈക്കുകാരന്‍ സ്റ്റൂളുമായി നടന്ന് ബോക്സിലേക്കുള്ള പിന്നുകളൊക്കെ ശരിക്കാണന്ന് ഉറപ്പുവരുത്തി കൊണ്ടിരിക്കുക യായിരുന്നു. ഒരു ബോക്സിന്റെ കീഴില്‍ സ്റ്റൂളിട്ട് കയറിയവന്‍ പെട്ടന്ന് സ്റ്റൂളോടൊപ്പം താഴെവീണു.ഇവന്‍ താഴെവീഴുന്നത് രണ്ട് സ്ത്രികള്‍ കണ്ടു.”അയ്യോ ഓടിവായോ മൈക്ക് കാരനെ കറണ്ട് അടിച്ചേ..” നിലവിളിച്ചു. കുറച്ചുപേര്‍ ഓടിവന്നു. മൈക്കുകാരന്‍ നിലത്ത് കിടപ്പുണ്ട്. ഓടിവന്നവരില്‍ ഒരുത്തന്‍ മൈക്കുകാരനെ രക്തം കട്ടിയാകാതിരിക്കാന്‍ ശരിക്ക് ഇടിച്ചു. ഓടിവന്നവരില്‍ കുറച്ച് ആവുന്നവനൊ ക്കെ മൈക്കുകാരന്‍ ഇടിച്ചു കുട്ടപ്പനാക്കി. “എന്നെ ഇടിക്കല്ലേ... ഇടിക്കല്ലേ” എന്ന് മൈക്കുകാരന്‍ പറയുന്നുണ്ട്. ഇടിക്കുന്നവരില്‍ ഒരുത്തനും ഇടിനിര്‍ത്തീയില്ല. അവസാനം സഹികെട്ട് മൈക്കുകാരന്‍ ചാടി എഴുന്നേറ്റു. തങ്ങളുടെ ഇടികൊണ്ടാണ് മൈക്കുകാരന്‍ ചാടി എഴുന്നേ റ്റത് എന്ന ഭാവത്തില്‍ ഇടിയ്ന്മാരെല്ലാം നില്‍പ്പുണ്ട്. അവരോട് മൈക്കുകാരന്‍ പറഞ്ഞു. “എന്തിനാ എന്നെയിട്ടങ്ങ് ഇടിച്ചത് ... സ്‌റ്റൂളില്‍ കയറിയപ്പോള്‍ സ്റ്റൂള്‍ മറിഞ്ഞ് വീണന്നേ യുള്ളൂ.. അല്ലാതെ എന്നെ കരണ്ടൊന്നും അടിച്ചതല്ല”. രക്തം കട്ടിയാകാതിരിക്കാന്‍ ഇടിച്ച വരൊക്കെ അപ്രത്യക്ഷരായി.

നാല് :
വഴിപാടിനായി ആളൊന്നും വരാതായപ്പോള്‍ വെടിവഴിപാടുകാരന്‍ ചായ കുടിക്കാനായി ഇറങ്ങി. പത്തുമിനിട്ട് കഴിഞ്ഞിട്ടും വെടിവഴിപാടുകാരന്‍തിരിച്ച് എത്തിയില്ല. വെടിവഴിപാടി നായി വന്നവര്‍ കമ്മറ്റി ഓഫീസില്‍ ചെന്ന് പരാതി പറഞ്ഞു .വെടിവഴിപാടുകാരനെ കാണു ന്നില്ല. കമ്മറ്റിക്കാരില്‍ ഒരുത്ത്ന്‍ മൈക്ക് എടുത്ത് അനൌണ്‍സ്മെന്റ് തുടങ്ങി. “വെടിവഴി പാടുകാരന്റെ ശ്രദ്ധ്യ്ക് വെടിവയ്ക്കാനായി ഭക്തര്‍ എത്തിയിട്ടൂണ്ട്. വഴിപാടുകാരന്‍ എത്ര്യും പെട്ടന്ന് എത്തി വെടിവയ്ക്കാന്‍ വന്ന ഭക്തര്‍ക്ക് വെടിവച്ച് നല്‍കേണ്ടതാണ്.”

14 comments:

ചാണക്യന്‍ said...

:)

വേറേയും ചില അനൌണ്‍‌സ്മെന്റുകള്‍ ഉണ്ട് മാഷെ, പക്ഷെ അതൊന്നും ഇവിടെ എഴുതാന്‍ കൊള്ളില്ല:):):):)

വാഴക്കോടന്‍ ‍// vazhakodan said...

ഈ പോസ്റ്റിട്ട തെക്കെടന്റെ ശ്രദ്ധക്ക്, ഇനിയും ഇത്തരം പോസ്റ്റ് ഇട്ടില്ലെങ്കില്‍ ടെലഫോണ്‍ കാരെ വിളിച്ച് പോസ്റ്റ് ഇടീക്കുന്നതാണെന്ന് മൈക്കിന്റെ വള്ളി പോട്ടിയതിനാല്‍ ബ്ലോഗിലൂടെ അറിയിച്ചു കൊള്ളുന്നു.....സസ്നേഹം വാഴക്കോടന്‍.

ആര്യന്‍ said...

cool :)

ചെറിയപാലം said...

ു്ാാാ.......

വയൽ said...

very nice.........

ശേഖരന്‍ കുട്ടി said...

nice chettayee

ഒഴാക്കന്‍. said...

kollam nice

ഭായി said...

ഹ ഹ ഹ :)

അസീസ്‌ said...

കൊള്ളാം നന്നായിട്ടുണ്ട്.
ഒന്നുകൂടി.

ഒരിക്കല്‍ ഒരു ഉത്സവപ്പറമ്പില്‍ നിന്നും കേട്ട അനൌന്‍സ്മെന്റ് .
"ആനപ്പുറത്തിരിക്കുന്നവര്‍ ദയവായി വയറിളക്കരുത്"

Naushu said...

കൊള്ളാം...
നന്നായിട്ടുണ്ട്....

Sabu M H said...

'തന്തയ്ക്ക് പിറന്ന ഭക്തജനങ്ങളെല്ലാം..'

ചിരിച്ച് കുടല്‌ കുരുങ്ങി പോയി!

അശ്വതി said...

ഹി..ഹി...

Anonymous said...

kollam mashe

വാക്കേറുകള്‍ said...

അടിപൊള്യായിട്ടുണ്ട് ഗഡ്യേ...