ചിരിക്കാന്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പല അനൌണ്‍സ്മെന്റുകളും ഉത്സവപ്പറമ്പില്‍ നിന്ന് കേള്‍ക്കാറുണ്ട് . ഇതാ ചില അനൌണ്സ്മെന്റുകള് ...
ഒന്ന് :
അടുത്ത അമ്പലത്തില്‍ കുംഭ ഭരണി ഉത്സവം. നാട്ടില്‍ ഉത്സവം എന്ന് പറഞ്ഞാല്‍ എല്ലാ വര്‍ക്കും ഉത്സവമാണ്. രാത്രിപരിപാടിയാണ് ശരിക്കും ഉത്സവം. രാത്രി പരിപാടിയായി ഗാനമേളയാണ് എല്ലാ വര്‍ഷവും അമ്പലത്തില്‍ നടത്തുന്നത്. യേശുദാസിന്റെയോ, ശ്രികുമാറിന്റെയോ, ഗാനമേളതന്നെ വേണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ബന്ധമില്ല. ആരുപാടി യാലും ഒന്നും ഡാന്‍സ് ചെയ്യണം. ഒന്നു കൂവണം തുടങ്ങിയ അല്ലറചില്ലറമോഹങ്ങളേ നാട്ടുകാര്‍ക്ക് ഉള്ളു. അതിനുവേണ്ടി എന്തു ബുദ്ധിമുട്ട് സഹിക്കാനും നാട്ടുകാര്‍ തയ്യാറാണ്. അമ്പലത്തീനാണങ്കില്‍ വലിയ ഗ്രൌണ്ട് ഇല്ല.സ്റ്റേജ് കെട്ടിക്കഴിഞ്ഞാല്‍ പത്തഞ്ചൂറ് പേര്‍ക്കിരുന്ന് കേള്‍ക്കാവുന്ന സ്ഥലമേ അമ്പലത്തിനുള്ളു. അടുത്തുള്ള പറമ്പിലൊക്കെ നിന്ന് നാട്ടുകാര്‍ ഗാനമേളകേട്ട് കൂവി പ്രേത്സാഹിപ്പിക്കും.
സംഭവ വര്‍ഷത്തെ ഗാനമേള കേള്‍ക്കാന്‍ നാട്ടുകാര്‍ അടുത്ത പറമ്പിലൊക്കെ സ്ഥാനം പിടിച്ചു. ഗാനമേളയ്ക്ക് മുമ്പ് ആദ്യ അനൌണ്സ്മെന്റ് വന്നു.“ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ചീനിത്തോട്ടത്തില്‍ നിന്ന് ഗാനമേള ആസ്വദിക്കുന്നവര്‍ പറമ്പില്‍ നഷ്ടങ്ങള്‍ വരുത്തി വയ്ക്കരുത്.“. തൊട്ടുമുമ്പത്തെ വര്‍ഷം ചീനി നശിപ്പിച്ചതിന് രൂപ മൂവായിരം നഷ്ടപരിഹാ രമായി ഉത്സവകമ്മിറ്റി ചീനിയുടെ ഉടമസ്ഥന് നല്കിയ താണ്. ഈ വര്‍ഷം നഷ്ടപരിഹാ രം കൊടുക്കാന്‍ ഇടവരുത്തരുതെന്ന് ഉത്സവകമ്മിറ്റി തീരുമാനം എടുത്തതാണ്. ഗാനമേള യിലെ രണ്ടാമത്തെ പാട്ട് കഴിഞ്ഞപ്പോള്‍ വീണ്ടൂം അനൌണ്സ്മെന്റ് വന്നു “ചീനിത്തോ ട്ടത്തില്‍ നിന്ന് ഭക്തജനങ്ങള്‍ ദയവായി മാറി സൌകര്യപ്രഥമായ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഗാനമേള കാണേണ്ടതാണ് “ . ഓരോപാട്ട് കഴിയുമ്പോഴും അനൌണ്സ്മെന്റ് വരും.പാട്ട് കഴിയുന്തോറും ചീനികമ്പ് നിലത്ത് വീണുകൊണ്ടിരുന്നു. ഒരു അടിപൊളിപാട്ട് പാടുന്നതിനിട യ്ക്ക് ഉത്സവകമ്മിറ്റി സെക്രട്ടറി നേരിട്ട് സ്റ്റേജില്‍ എത്തി. പാട്ട്പാടിക്കൊണ്ടിരുന്നവന്റെ കൈയ്യില്‍ നിന്ന് മൈക്ക് വാങ്ങി. ചീനിപ്പറമ്പിലേക്ക് നോക്കിയൊരു അനൌണ്സ്മെന്റ് നടത്തി.. “എടാ ....മാരെ നിന്നോടോക്കയാ പറഞ്ഞത് ചീനിപ്പറമ്പില്‍ നിന്ന് ഇറങ്ങാന്‍.. തന്തയ്ക്ക് പിറന്ന ഭക്തജനങ്ങളെല്ലാം ഈ പാട്ട് പാടി തീരുമ്പോഴേക്കും ചീനിപ്പറമ്പില്‍ നിന്ന് ഇറങ്ങണമെന്ന് ദേവിയുടെ പേരില്‍ പറയുകയാണ്..” അനൌണ്സ്മെന്റ് തീര്‍ന്നപ്പോഴേ ക്കും ഭക്തജനങ്ങള്‍ ചീനിപ്പറമ്പ് വിട്ടിരുന്നു.
രണ്ട് :
ഏത് ഉത്സവത്തിനാണങ്കിലും ഒരടി പതിവാണ്. ഈ വര്‍ഷത്തെ അടിയുടെ കേട് അടികിട്ടുന്നവന്‍ തീര്‍ക്കുന്നത് അടുത്ത വര്‍ഷത്തെ ഉത്സവത്തീനാണ്. ഈ അടി പിന്നീട് കരക്കാര് ഏറ്റെടുത്ത് ആഘോഷമാക്കി തീര്‍ക്കും. ഈ അടി കൊടുത്തും കൊണ്ടും വര്‍ഷങ്ങ ളായി തുടര്‍ന്ന് കൊണ്ടേ ഇരിക്കും. എന്തിനാണ് അടിക്കുന്നതെന്ന് അടികൊടുക്കുന്നവനോ എന്തിനാണ് അടിച്ചതന്ന് അടികിട്ടി യവനോ ചോദിക്കാറില്ല. കിട്ടിയത് കിട്ടി എന്നേ അടികിട്ടിയവന് കരുതാറുള്ളു. ഇങ്ങനെയൊക്കെ ഉള്ള ഒരമ്പലത്തില് ഉത്സവം നടക്കുകയാ ണ്. രാത്രിപരിപാടി ആരംഭിച്ചതും അടി തുടങ്ങി. പെട്ടന്ന് ഒരു അനൌണ്സ്മെന്റ് മുഴങ്ങി “അമ്പലത്തിന്റെ പടിഞ്ഞാറ് വശത്തുനിന്ന് അടി തുടങ്ങിയിട്ടൂണ്ട്. അടിക്കാര്‍ക്ക്കടന്നുപോ കുന്നതിനു വേണ്ടി ഭക്തജനങ്ങള്‍ വഴിവിട്ടേ ഇരിക്കാവൂ... ഇതാ അടിയിങ്ങ് എത്തിക്കഴി ഞ്ഞു...”
മൂന്ന് :
അമ്പലത്തിലെ ഉത്സവത്തിനു മൈക്ക് സെറ്റുമായി വന്നവന് സ്ഥലം കിട്ടിയിടത്തൊക്കെ ബോക്സ് കൊണ്ടുവച്ച് ജനങ്ങളെ പാട്ട് കേള്‍പ്പിക്കുകയായിരുന്നു. അവസാന ഒരുക്കമായി മൈക്കുകാരന് സ്റ്റൂളുമായി നടന്ന് ബോക്സിലേക്കുള്ള പിന്നുകളൊക്കെ ശരിക്കാണന്ന് ഉറപ്പുവരുത്തി കൊണ്ടിരിക്കുക യായിരുന്നു. ഒരു ബോക്സിന്റെ കീഴില്‍ സ്റ്റൂളിട്ട് കയറിയവന് പെട്ടന്ന് സ്റ്റൂളോടൊപ്പം താഴെവീണു.ഇവന് താഴെവീഴുന്നത് രണ്ട് സ്ത്രികള്‍ കണ്ടു.”അയ്യോ ഓടിവായോ മൈക്ക് കാരനെ കറണ്ട് അടിച്ചേ..” നിലവിളിച്ചു. കുറച്ചുപേര്‍ ഓടിവന്നു. മൈക്കുകാരന് നിലത്ത് കിടപ്പുണ്ട്. ഓടിവന്നവരില്‍ ഒരുത്തന് മൈക്കുകാരനെ രക്തം കട്ടിയാകാതിരിക്കാന്‍ ശരിക്ക് ഇടിച്ചു. ഓടിവന്നവരില്‍ കുറച്ച് ആവുന്നവനൊ ക്കെ മൈക്കുകാരന് ഇടിച്ചു കുട്ടപ്പനാക്കി. “എന്നെ ഇടിക്കല്ലേ... ഇടിക്കല്ലേ” എന്ന് മൈക്കുകാരന് പറയുന്നുണ്ട്. ഇടിക്കുന്നവരില്‍ ഒരുത്തനും ഇടിനിര്‍ത്തീയില്ല. അവസാനം സഹികെട്ട് മൈക്കുകാരന് ചാടി എഴുന്നേറ്റു. തങ്ങളുടെ ഇടികൊണ്ടാണ് മൈക്കുകാരന് ചാടി എഴുന്നേ റ്റത് എന്ന ഭാവത്തില്‍ ഇടിയ്ന്മാരെല്ലാം നില്‍പ്പുണ്ട്. അവരോട് മൈക്കുകാരന് പറഞ്ഞു. “എന്തിനാ എന്നെയിട്ടങ്ങ് ഇടിച്ചത് ... സ്റ്റൂളില്‍ കയറിയപ്പോള്‍ സ്റ്റൂള് മറിഞ്ഞ് വീണന്നേ യുള്ളൂ.. അല്ലാതെ എന്നെ കരണ്ടൊന്നും അടിച്ചതല്ല”. രക്തം കട്ടിയാകാതിരിക്കാന്‍ ഇടിച്ച വരൊക്കെ അപ്രത്യക്ഷരായി.
നാല് :
വഴിപാടിനായി ആളൊന്നും വരാതായപ്പോള്‍ വെടിവഴിപാടുകാരന്‍ ചായ കുടിക്കാനായി ഇറങ്ങി. പത്തുമിനിട്ട് കഴിഞ്ഞിട്ടും വെടിവഴിപാടുകാരന്‍തിരിച്ച് എത്തിയില്ല. വെടിവഴിപാടി നായി വന്നവര്‍ കമ്മറ്റി ഓഫീസില്‍ ചെന്ന് പരാതി പറഞ്ഞു .വെടിവഴിപാടുകാരനെ കാണു ന്നില്ല. കമ്മറ്റിക്കാരില്‍ ഒരുത്ത്ന്‍ മൈക്ക് എടുത്ത് അനൌണ്സ്മെന്റ് തുടങ്ങി. “വെടിവഴി പാടുകാരന്റെ ശ്രദ്ധ്യ്ക് വെടിവയ്ക്കാനായി ഭക്തര്‍ എത്തിയിട്ടൂണ്ട്. വഴിപാടുകാരന് എത്ര്യും പെട്ടന്ന് എത്തി വെടിവയ്ക്കാന്‍ വന്ന ഭക്തര്‍ക്ക് വെടിവച്ച് നല്‍കേണ്ടതാണ്.”
Sunday, March 8, 2009
Thursday, February 19, 2009
ശവക്കോട്ടയിലെ തേങ്ങാപൊതിക്കല്‍ :
ഏഴ്-എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. അന്ന് വൈകുന്നേരം ആയിക്കഴിഞ്ഞാല്‍ പണിയില്ലാത്തവന്മാരെല്ലാം കൂടി നടക്കാന്‍ ഇറങ്ങും. നടക്കുന്നവരില്‍ ചിലര്‍ കണ്ടം കടന്ന് അക്കരെക്ക് പോയി വാറ്റടിക്കുന്നവരുടെ ഹാജരെടുത്തിട്ട് തിരിച്ചു വരും.ചിലര്‍ പള്ളിമുറ്റത്ത് കാറ്റും കൊണ്ടിരിക്കും. ഞങ്ങളുടെ പള്ളി ഒരു കുന്നിന് പുറത്താണ് . പള്ളിയോട് ചേര്‍ന്ന് തന്നെയാണ് ശവക്കോട്ടയും. ജഗജില്ലികളായി നാട്ടില്‍ വിഹരിച്ച ദാദാകളെല്ലാം ശാന്തമായിക്കിടന്നുറങ്ങുന്ന സ്ഥലം!! ഈ സെമിത്തേരിയിലും ‘തെമ്മാടിപ്പറമ്പ്‘ എന്നൊരു ഭാഗമുണ്ട്. പണ്ട് പള്ളിയില്‍ കയറാത്തവരേയും ആത്മഹത്യ ചെയ്യുന്നവരെയെല്ലാം തട്ടിയിരുന്നത് ഇവിടേക്കായിരുന്നു. ഞങ്ങളുടെ സെമിത്തേരിയില്‍ ‘തെമ്മാടിപ്പറമ്പിന്’ അവകാശികളായി രണ്ടുപേരുണ്ട്. ഒരാള്‍ പള്ളിയില്‍ കയറാതെ ജീവിച്ചതുകൊണ്ട്
തെമ്മാടിപ്പറമ്പിന് അവകാശിയായതാണ്. അപരന് ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിച്ചതുകൊണ്ടാണ് ‘തെമ്മാടിപ്പറമ്പി’ല്‍ സ്ഥലം കിട്ടിയത് .(ഇപ്പോളാരേയും തെമ്മാടിപ്പറമ്പില്‍ അടക്കാറില്ല. ദൈവത്തിനുമുന്നില്‍ എല്ലാവരും സമ്നാരായതു കൊണ്ട് ആരേയും തെമ്മാടിപ്പറമ്പിലേക്ക് വിടാറില്ല.). കുന്നുകയറി പള്ളിമുറ്റത്ത് ചെന്നുകഴിഞ്ഞാല്‍ നല്ല കാറ്റുംകാഴ്ചകളുമാണ് . സന്ധ്യ ആയിക്കാഴിഞ്ഞാല്‍ എല്ലാവരും കുന്നിറങ്ങും. ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകാതെ ജന്മം ഒഴിഞ്ഞ എത്രയോ ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്ന സ്ഥലമാണിത് . ഏതെങ്കിലും ഒരാത്മാവ് കയറിയാല്‍ തീര്‍ന്നില്ലേ ജീവിതം ??
അല്പം പേടിയുണ്ടങ്കിലും ഈ സെമിത്തേരി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ‘തെമ്മാടിപ്പറ മ്പിനോട്’ ചേര്‍ന്ന് അടുത്ത പറമ്പില്‍ വലിയ മൂവാണ്ടന്‍ മാവുണ്ട്. മാവിന്റെ ചുവട് പെന്തിക്കൊസ്തുകാരുടെ സെമിത്തേരിയിലാണ്. (അവിടെ അന്തേവാസികള്‍ വിരലില്എണ്ണാവുന്നവരേയുള്ളു). പള്ളിസെമിത്തേരിയില്‍ നിന്ന് മാവിലെറിയാന്‍ എന്താ സുഖം. സെമിത്തേരിയില്‍ നില്‍ക്കുന്നതുകൊണ്ടായിരിക്കാം ഈ മാവിലെ മാങ്ങായുടെ രുചിക്കുമുന്നില്‍ സേലം മാങ്ങായൊന്നും ഒന്നുമല്ല. തെമ്മാടിപ്പറമ്പായതുകൊണ്ട് ‘ധൈര്യശാലികള‘ല്ലാത്തവരാരും വന്ന് മാങ്ങാപറക്കാറില്ല. തെമ്മാടിപ്പറമ്പിലെ അവകാശികളുടെആറടിസ്ഥലത്തിനുമണ്ടയ്ക്ക് നിന്നുകൊണ്ടാണ് മാവിലേറ് . ഏപ്രില്‍-മെയ് മാസങ്ങളിലെ മാങ്ങാ സീസണിലാണ് ഹാശാ ആഴ്ചയും വെക്കേഷന് ബൈബിള്‍ സ്കൂളും വരുന്നത്. അതോടെ സെമിത്തേരിയില്‍ കിടക്കുന്നവന് കിടക്കപ്പൊറുതിയില്ലാതാവും.
ഹാശാ ആഴ്ചയില്‍ (ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍) സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേരത്തെ വീട്ടില്‍ നിന്നിറങ്ങി പള്ളിപ്പറമ്പിലെത്ത് മാവിലേ തുടങ്ങും. ആരെറിഞ്ഞിട്ടാലും അത് എല്ലാവര്‍ക്കുമായിട്ട് വീതിച്ചേ തിന്നത്തൊള്ളൂ. ദുഃഖവെള്ളിയാഴ്ച
വൈകിട്ട് പള്ളിയിലെ ആരാധനകഴിഞ്ഞിട്ട് പള്ളിയില്‍ ഒരു കഞ്ഞികുടിയുണ്ട്. കടുകുമാങ്ങായും,പപ്പടവും,പയറുമൊക്കെ ഇളക്കിയുള്ള ഒരു കഞ്ഞികുടി. കഞ്ഞികുടിച്ച് വീട്ടില്‍ പോയിട്ട് സന്ധ്യയ്ക്ക് തിരിച്ചുവരും. സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയിലിരുന്ന് സങ്കീര്‍ത്തനം വായിക്കാനാണ് ഈ തിരിച്ചുവരവ് എന്നാണ് ഔദ്യോഗിക രേഖകളില്‍ കാണാവുന്നത്. സങ്കീര്‍ത്തനം വായിച്ചുതുടങ്ങുമ്പോള്‍ പള്ളിമൂപ്പന്‍ വന്ന് വിളിക്കും. ഈ വിളിയും പ്രതീക്ഷിച്ചാണ് സങ്കീര്‍ത്തനം വായിച്ചു തുടങ്ങുന്നത്. വൈകിട്ടത്തെ കഞ്ഞിയില്‍ അധികം വരുന്നത് സങ്കീര്‍ത്തനം വായിക്കാന്‍ വരുന്നവര്‍ക്ക് പള്ളിമൂപ്പന്‍ മാറ്റിവച്ചിട്ടു ണ്ടാവും. അത് കുടിക്കാനാണ് പള്ളിമൂപ്പന്‍ വിളിക്കുന്നത്. വയറു നിറഞ്ഞുകഴിഞ്ഞാല്‍ ചിലവന്മാര് കിടന്നുറങ്ങും. നാലഞ്ച് മണിക്കൂറുകൊണ്ട് 150സങ്കീര്‍ത്തനവും വായിച്ചു കഴിയും. സങ്കീര്‍ത്തനങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍ ധൈര്യശാലികള്‍ മെഴുകുതിരി കത്തിച്ച് പള്ളിയില്‍ നിന്ന് ഇറങ്ങും.
മെഴുകുതിരികത്തിച്ച് പള്ളി അയ്യത്തേക്കിറങ്ങും. സെമിത്തേരിയുടെ ചുറ്റും തെങ്ങുണ്ട്. തേങ്ങാഇടാന്‍ വേണ്ടിയാണ് മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പോക്ക്. പള്ളിമുറ്റത്തെ തെങ്ങില്‍ നിന്ന് തേങ്ങായിട്ടാല് തേങ്ങാവീഴുന്ന ശബ്ദ്ദം കേട്ട് പളിമൂപ്പനോ അച്ചനോ
എഴുന്നേറ്റാല്‍ സംഗതി പൊളിയും. അതുകൊണ്ട് ശവക്കോട്ടയിലെ തെങ്ങേലേ കയറൂ. (തേങ്ങാ തിന്നാനുള്ള ആക്രാന്തം മൂത്തിട്ടല്ല ഈ തേങ്ങാപറിക്കല്‍ ... ഒരു രസം!!). മെഴുകുതിരി വെളിച്ചത്തിലാണ് തെങ്ങുകയറ്റം. ടോര്‍ച്ച് അടിക്കത്തില്ല. ടോര്‍ച്ച് അടിച്ച്
കൊടുക്കുന്നത് ആരെങ്കിലും കണ്ട് ‘തേങ്ങാക്കള്ളന്‍ ‘ എന്ന് വിളിച്ചു കൂവിയാല്‍ പിറ്റേന്ന് മുതല്‍ നാട്ടിലെ പൊഴിഞ്ഞുവീണുപോകുന്ന തേങ്ങായ്ക്കുവരെ നമ്മള് സമാധാനം പറയേണ്ടിവരും. മെഴുകുതിരി ആകുമ്പോള്‍ ആ റിസ്ക് ഇല്ല. മെഴുകുതിരി ഏതെങ്കിലും
കല്ലറയില്‍ കത്തിച്ചു വച്ചാല്‍ മതി. കല്ലറയില്‍ കിടക്കുന്നവന് സമാധാനവും കിട്ടും നമുക്ക് വെട്ടവും കിട്ടും. കല്ലറയില്‍ മെഴുകുതിരി കത്തിയിരിക്കുന്നതുകണ്ടാല് രാത്രിയിലാരും നോക്കത്തുമില്ല. അല്ലങ്കില്‍ തന്നെ ഇരുട്ടിന്റെ ആത്മാക്കളായ ഞങ്ങളെ മെഴുകുതിരി
വെട്ടത്തിന്റെ നിഴലില്‍ കണ്ടാല്‍ ജീവനെക്കൊതിയുള്ളവരാരും ആ വഴിക്ക് ഒന്നുകൂടിനോക്കുകപോലുമില്ല. കൂടിവന്നാല്‍ രണ്ട് തേങ്ങായിടും. അത്രയേയുള്ളു. തേങ്ങാതിന്നിട്ട് ആരെകൊണ്ടാവും ചെറിഞ്ഞോണ്ട് നടക്കാന്‍ . അതുകൊണ്ട് രണ്ടേ രണ്ടു
തേങ്ങായിക്കപ്പുറത്തേക്ക് പോകാറില്ല. (കരിക്ക് നോക്കി ഇടാനറിയാവുന്ന പ്രൊഫഷണല്‍ ഇല്ലാത്തതുകൊണ്ട് കിട്ടുന്ന തേങ്ങാകൊണ്ട് സംതൃപ്തരാവുകയാണ് പതിവ്.)
വര്‍ഷങ്ങളായി തുടര്‍ന്നുവന്നുകൊണ്ടിരുന്ന ദുഃഖവെള്ളിയാഴ്ച് തേങ്ങാപറിക്കല്‍ ഒരു അനുഷ്ഠാനമായിത്തന്നെ മാറി ഞങ്ങള്‍ക്ക്. ആ വര്‍ഷവും ദുഃഖവെള്ളിയാഴ്ച് കഞ്ഞികുടിച്ച് സങ്കീര്‍ത്തനം വായിച്ചുകഴിഞ്ഞ് കത്തിച്ച് മെഴുകുതിരികളുമായി ശവക്കോട്ടയിലേക്ക്
ഇറങ്ങി. ‘ധൈര്യംമൂത്ത‘ രണ്ടുപേര്‍ മെഴുകുതിരിയുമായി മാവിന് ചുവട്ടിലേക്ക് പോയി. മാങ്ങാപറക്കേണ്ടത് ‘തെമ്മാടിപറമ്പില്‍’ നിന്നാണ് എന്നുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ലായിരുന്നു.“എടാ അങ്ങോട്ട് പോകേണ്ടാ“ എന്നൊന്നും പറഞ്ഞൊതൊന്നും
അവന്മാര് കേട്ടില്ല. രണ്ടുപേരൂടെ നെഞ്ചു വിരിച്ച് മാങ്ങാപറക്കി തിരിച്ചു വന്നു. ഈ സമയം കൊണ്ട് ഒരുത്തന് കയറി തേങ്ങാ ഇട്ടു. തേങ്ങാ ഇടിച്ചുകീറാതെ പൊതിച്ചെടുക്കാന്‍ ശവപ്പറമ്പില്‍ തന്നെ മാര്‍ഗ്ഗമുണ്ട്. ഒരു ശവക്കല്ലറയുടെ ചുറ്റും ചെറിയ കുന്തങ്ങള്‍
നാട്ടിയിട്ടുണ്ട്. ( ഈ കുന്തങ്ങള്‍ എന്തിനാണന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ചില മതിലുകളുടെ മുകളില്‍ ആരും അവിടേക്ക് അതിക്രമിച്ച് കടക്കാതിരിക്കാന്‍ ആണിയും കുപ്പിച്ചില്ലുകളും വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഈ കല്ലറിയില്‍ ആര് അതിക്രമിച്ചു
കയറാനാണ് ). പാരവച്ച് തേങ്ങാപൊതിക്കുന്നതുപോലെ ഈ കുന്തങ്ങളില്‍ തേണ്ടാ പൊതിക്കാം. (ഈ കുന്തം തേങ്ങാപൊതിക്കല്‍ എല്ലാവരേയും കൊണ്ടും പറ്റില്ല.).

കൈലി മടക്കികുത്താതെയാണ് ഇഷ്ടന് തേങ്ങാപൊതിച്ചത്. കാറ്റടിച്ച് മെഴുകുതിരി കെട്ടപ്പോള്‍ ഇഷ്ടന്റെ കൈലി കുന്തത്തില്‍ തറച്ച് കയറി കുരുങ്ങി. വെട്ടമില്ലാത്ത തുകൊണ്ട് കൈലി കുന്തത്തില്‍ കയറി ഇരിക്കുന്നത് ഇഷ്ടന് കാണാന്‍ പറ്റിയില്ല. കൈലി അപ്പച്ചന് കയറിപിടിച്ചന്നാണ് അവന് കരുതിയത് . ദൈവം സഹായിച്ച് അവന്റെ വെളിവിനൊരു കൊഴപ്പവും പറ്റിയില്ല.

മാങ്ങാപറക്കാന് പോയതില്‍ ഒരുത്തനാണ് കല്ലറയുടെ കെട്ടില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് തേങ്ങാപൊതിക്കുന്നത്. ഒന്നാമത്തെ തേങ്ങാ പൊതിച്ചു കഴിഞ്ഞു. അവന് രണ്ടാമത്തെ തേങ്ങാപൊതിക്കാന്‍ തുടങ്ങി. ഒന്നാമത്തെ തേങ്ങാപൊതിക്കുന്നതിനവന്
കൂട്ടിരുന്നവരെല്ലാം തേങ്ങാ പൊട്ടിക്കാനായി കല്ല് തേടിപ്പോയി. മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ ശവപ്പറമ്പില്‍ അവനൊറ്റയ്ക്ക് നിന്ന് തേങ്ങാപൊതിക്കുകയാണ്. അപ്പച്ചന്മാരും അമ്മച്ചിമാരും ആഗ്രഹപൂര്‍ത്തീകരണത്തിനുമുമ്പ് ദൈവം വിളിച്ചുകൊണ്ടുപോയവരും ഉറങ്ങുന്ന സെമിത്തേരിയില്‍ അവന്മാത്രമേ ഉറങ്ങാതുള്ളു. പള്ളിമുറ്റത്ത് നില്ക്കുന്ന ഞങ്ങള്‍ക്കവനെ കാണാം. പെട്ടന്ന് കല്ലറയിലെ മെഴുകുതിരി വെട്ടം അണഞ്ഞു. ഉടനെ അവന്റെ കരച്ചിലും കേട്ടു. “ഓടിവരിനടാ എന്നെ അപ്പച്ചന്
പിടിച്ചടാ ...” .പള്ളിമുറ്റത്ത് തേങ്ങാ പൊട്ടിച്ചുകൊണ്ടു നിന്ന ഞങ്ങളെല്ലാവരും അവന്റെ അടുത്തേക്ക് ഓടി. അപ്പോഴും അവന് കരയുന്നുണ്ട്. “എന്നെ അപ്പച്ചന് വിടുന്നില്ലടാ... എന്നെ ഇപ്പോള്‍ കൊണ്ടുപോകുമടാ ...” എന്നൊക്കെപറഞ്ഞാണ് അവന് കരയുന്നത് .അവന് ആലിലപോലെ വിറയ്ക്കുന്നുണ്ട്. കല്ലറയിലെ മെഴുകുതിരി കത്തിച്ചപ്പോഴാണ് അവനെ പിടിച്ച് അപ്പച്ചനെ
മനസിലാവുന്നത്.
കൂട്ടിരുന്നവരെല്ലാം തേങ്ങാ പൊട്ടിക്കാനായി കല്ല് തേടിപ്പോയി. മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തില്‍ ശവപ്പറമ്പില്‍ അവനൊറ്റയ്ക്ക് നിന്ന് തേങ്ങാപൊതിക്കുകയാണ്. അപ്പച്ചന്മാരും അമ്മച്ചിമാരും ആഗ്രഹപൂര്‍ത്തീകരണത്തിനുമുമ്പ് ദൈവം വിളിച്ചുകൊണ്ടുപോയവരും ഉറങ്ങുന്ന സെമിത്തേരിയില്‍ അവന്മാത്രമേ ഉറങ്ങാതുള്ളു. പള്ളിമുറ്റത്ത് നില്ക്കുന്ന ഞങ്ങള്‍ക്കവനെ കാണാം. പെട്ടന്ന് കല്ലറയിലെ മെഴുകുതിരി വെട്ടം അണഞ്ഞു. ഉടനെ അവന്റെ കരച്ചിലും കേട്ടു. “ഓടിവരിനടാ എന്നെ അപ്പച്ചന്
പിടിച്ചടാ ...” .പള്ളിമുറ്റത്ത് തേങ്ങാ പൊട്ടിച്ചുകൊണ്ടു നിന്ന ഞങ്ങളെല്ലാവരും അവന്റെ അടുത്തേക്ക് ഓടി. അപ്പോഴും അവന് കരയുന്നുണ്ട്. “എന്നെ അപ്പച്ചന് വിടുന്നില്ലടാ... എന്നെ ഇപ്പോള്‍ കൊണ്ടുപോകുമടാ ...” എന്നൊക്കെപറഞ്ഞാണ് അവന് കരയുന്നത് .അവന് ആലിലപോലെ വിറയ്ക്കുന്നുണ്ട്. കല്ലറയിലെ മെഴുകുതിരി കത്തിച്ചപ്പോഴാണ് അവനെ പിടിച്ച് അപ്പച്ചനെ
മനസിലാവുന്നത്.
കൈലി മടക്കികുത്താതെയാണ് ഇഷ്ടന് തേങ്ങാപൊതിച്ചത്. കാറ്റടിച്ച് മെഴുകുതിരി കെട്ടപ്പോള്‍ ഇഷ്ടന്റെ കൈലി കുന്തത്തില്‍ തറച്ച് കയറി കുരുങ്ങി. വെട്ടമില്ലാത്ത തുകൊണ്ട് കൈലി കുന്തത്തില്‍ കയറി ഇരിക്കുന്നത് ഇഷ്ടന് കാണാന്‍ പറ്റിയില്ല. കൈലി അപ്പച്ചന് കയറിപിടിച്ചന്നാണ് അവന് കരുതിയത് . ദൈവം സഹായിച്ച് അവന്റെ വെളിവിനൊരു കൊഴപ്പവും പറ്റിയില്ല.
Saturday, January 24, 2009
Heavenly Journey of Philiposr Mar Eusebius:
ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ ഭദ്രാസനാധിപന്‍ ആയിരുന്ന ഫിലിപ്പോസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ കബറടക്ക ശുശ്രൂഷയുടെ (നഗരികാണിക്കല്‍ വരെ) ഫോട്ടോകള്‍ http://www.bursoumachurch.com/ എന്ന സൈറ്റില്‍ ലഭ്യമാണ്.
Sunday, January 18, 2009
ഒരു ഗള്‍ഫുകാരന്റെ ഇറങ്ങിപ്പോക്ക് (വീട്ടില്‍ നിന്ന് ) :
ഒരു ഗള്ഫുകാരന് സമൂഹത്തിലുള്ള സ്ഥാനം എന്താണ് ? പണം കായ്ക്കുന്ന മരം എന്നാണ് സാമാന്യ രീതിയിലുള്ള ഉത്തരം. നാട്ടില്‍പണത്തിനാവിശ്യമുള്ളപ്പോള്‍ വീട്ടുകാരും നാട്ടുകാരും ക്ലബുകാരും അമ്പലക്കാരും പള്ളിക്കാരും ചെന്ന് ആ മരത്തില്‍ കുലുക്കും. അപ്പോഴെക്കെ ആവിശ്യത്തിലധികം പണം ആ മരത്തില്‍ നിന്ന് വീണോളണം. അങ്ങനെ വീണില്ലങ്കില്‍ ആ മരത്തിന്റെ സ്ഥാനം എന്താണന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ ? (നമ്മുടെ നാട്ടിലെ ഒരു ശരാശരി ഗള്‍ഫുകാരന്റെ അവസ്ഥയാണിത് ) ... നാട്ടിലേക്ക് പ്രതീക്ഷകളോടെ ഓടിയെത്തുന്നവന്റെ മനസിലേക്ക് ശാപങ്ങളുടെ ഭാണ്ഡകെട്ട് അഴിച്ചിട്ടാല്‍അവന്റെ മാനസികാവസ്ഥ എന്തായിരിക്കൂം... തന്റെ ഇല്ലായ്മകളിലും വല്ലായ്മകളിലും തനിക്ക് താങ്ങായും തണലായും നില്‍ക്കേണ്ടഭാര്യയും കുഞ്ഞുങ്ങളും കുത്തുവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചാല്‍ അവനെന്ത് ചെയ്യും ????
നാട്ടില്‍ ഒരു കൊച്ചു തയ്യല്‍ക്കടയുമായി ജീവിതം തുടങ്ങിയ അയാളിലേക്ക് പ്രണയത്തിന്റെ ഇളംകാറ്റ് വീശിയത് എപ്പോഴായിരിക്കും ? തന്റെ കടയുടെ മുന്നിലൂടെ എന്നും ടൈപ്പടിക്കാന്‍ പോകുന്ന അവളെ എന്നുമുതലായിരിക്കും അയാള്‍ ശ്രദ്ധിച്ചു തുടങ്ങിയത് ? ഒളിക്കണ്ണാല്‍ തുടങ്ങിയ നോട്ടം പ്രണയത്തിനു വഴിമാറി. അല്പം കോളിളക്കങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അവരുടെ വിവാഹം നടന്നു. പ്രണയത്തിന്റെ പ്രകാശത്തിനു പിന്നിലെ ജീവിതത്തിന്റെ ഇരുട്ട് അവരിലും കടന്നുവന്നു. തയ്യല്‍ക്കടയിലെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയില്ലന്നുള്ള തിരിച്ചറിവില്‍ എങ്ങനെയെങ്കിലും
ഗള്‍ഫിലേക്ക് പോകണമെന്നുള്ള ആഗ്രഹം അയാളിലുണ്ടായി. രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചകഴിഞ്ഞ പ്പോഴേക്കും എത്രയും പെട്ടന്ന് മറ്റൊരു ജോലിയിലേക്ക് തിരിയാന്‍ തന്നെ അയാള്‍ ആഗ്രഹിച്ചു. ആരോ അയാള്‍ക്കൊരു വിസ നല്കി. പ്രതീക്ഷകളോടെ അയാള്‍ ഗള്‍ഫിലേക്ക് യാത്രതിരിച്ചു .( ഗള്‍ഫിലേക്ക് പോകുന്നതിനു മുമ്പ് ‘നല്ല ടാങ്ക് ‘ എന്നൊരു പേര് അയാള്‍ സമ്പാദിച്ചിരുന്നു.).
പത്തുപതിനഞ്ച് വര്‍ഷത്തെ ഗള്‍ഫ് വാസംകൊണ്ട് അയാളൊരു വീട് വച്ചു. തേച്ചതല്ലങ്കിലും അയാളുടെ ഭാര്യയും മക്കളും അതിലേക്ക് മാറി. രണ്ടു വര്‍ഷത്തിനുമുമ്പായിരുന്നു ഈ വീടുമാറ്റം. അയാളുടെ മൂത്തമകള്‍ നേഴ്സിങ്ങ് പഠിച്ചിറങ്ങി. ഇളയ മകള്‍പ്ലസ്ടു വിന് പഠിക്കുന്നു. (ഒന്നു പറഞ്ഞോട്ടെ, അമ്മയും മക്കളും കഴിവതും ഓട്ടോയിലേ സഞ്ചിരിക്കാറുള്ളു. മക്കള്‍ രണ്ടു പേരും
‘പരിഷ്കാരി‘കള്‍ ആണന്ന് നാട്ടുകാര്‍ പറഞ്ഞു തുടങ്ങി. ഈ പരിഷ്കാരത്തില്‍ പലതും ഉണ്ടന്ന് കൂട്ടിക്കോളൂ ). മൂത്തമകള്‍ക്ക് പഠിച്ചിറങ്ങിക്കഴിഞ്ഞ ഉടനെ വിദേശത്ത് പോകണം. “നാട്ടിലെ ഏതെങ്കിലും ആശുപത്രിയില്‍ കുറച്ചുനാള്‍ നിന്നിട്ട് വിദേശത്തേക്ക് പോയാല്‍ പോരെ എന്ന് കുടുംബക്കാര് ചോദിച്ചു എങ്കിലും അമ്മയും മകളും അത് കേട്ടില്ല.” .വിദേശത്തേക്ക്
പോകാന്‍ ഒരു സ്റ്റുഡന്റ് വിസ മകള്‍ ഒപ്പിച്ചെടുത്തു. ( വിസ സ്റ്റുഡന്റ് വിസ ആണന്ന് കുടുംബക്കാര് അറിയുന്നത് പെണ്ണ് പോകുന്നതിന്റെ തലേന്നാണ് ). വിസ ശരിയാകണമെങ്കില്‍ ബാങ്കില്‍ ബാലസ് വേണം . അമ്മയും മകളും അതിനും വഴി കണ്ടെത്തി. വീട് വില്‍ക്കുക ... അവര്‍ വീടും വിറ്റു. അയാള്‍ ആ വീട്ടില്‍ ഒരു ദിവസം പോലും കിടന്നുറങ്ങിയിട്ടില്ലായിരുന്നു.ഇളയമകള്‍ സ്കൂളിലെ അച്ചടക്കം ലംഘിച്ചതിന് സ്കൂളില്‍ നിന്ന് പുറത്താകും എന്ന സ്ഥിതി എത്തുകയും , അമ്മയുടെ കരച്ചിലിനു
മുന്നില്‍ ഒരുവട്ടം കൂടി ക്ഷമിക്കാന്‍ സ്കൂളുകാര് തയ്യാറായി.
കഴിഞ്ഞ ക്രിസ്തുമസിന് അയാള്‍ നാട്ടിലെത്തി . എന്നും വൈകിട്ട് അയാള്‍ തനിക്ക് താമസിക്കാന്‍ വിധിയില്ലാത്ത ‘തന്റെ വീട് ‘ പോയി കാണും. ഒരു ദിവസം അയാളോട് ആരോ ഇളയമകളെക്കുറിച്ച് പറഞ്ഞു. അന്ന് വൈകിട്ട് അയാള്‍ മകളോട് അവളുടെ പഠിത്തത്തെക്കുറിച്ച് ചോദിച്ചു. താന്‍ കേട്ടത് സത്യമാണോ എന്ന് അവളോട് ചോദിച്ചു. മകളുടെ സഹായത്തിന് അമ്മയെത്തി,ചേച്ചിയും അനുജത്തിയെ സഹായിക്കാന്‍ എത്തി. അയാളുടെ നൂറുകൂട്ടം കുറ്റങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തി.
“ അവിധിക്ക് വരുമ്പോള്‍ വരുമ്പോള്‍ രണ്ട് നിക്കറ് കൊണ്ടുവന്നു തന്നാല്‍ പെണ്പിള്ളാര്ക്ക് ഒന്നുമാവത്തില്ല“ മൂത്തമകള്‍
“ പപ്പ തരുന്ന കാശു സ്കൂളിലെ വണ്ടിക്ക് പോലും കൊടുക്കാന്‍ കഴിയത്തില്ല “ ഇളയമകള്‍.
“ നിങ്ങളെക്കൊണ്ട് പ്രയോജനമില്ലാത്തതു കൊണ്ടാ പിള്ളാര് ഇങ്ങനെയൊക്കെ ആവുന്നത് ...” ഭാര്യ.
ഭാര്യയുടെയും മക്കളുടേയും വാക്കുകള്‍ അയാളെ മുറിപ്പെടുത്തി. അയാളൊന്നും പറയാതെ ഷോള്‍ഡര്‍ ബാഗില്‍ കുറച്ച് വസ്ത്രങ്ങള്‍ നിറച്ച് വീട്ടില്‍ നിന്നിറങ്ങി. അനുജന്മാര് അനുനയിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചു വെങ്കിലും അയാള്‍ അനുനയത്തിന് തയ്യാറായില്ല.ഒരാഴ്ച എവിടയൊക്കയോ കറങ്ങി നടന്ന അയാളെ കണ്ടെത്തി വീട്ടിലേക്കിപ്പോള്‍ തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.

Subscribe to:
Posts (Atom)