കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ആശുപത്രിയില്‍ പോകണമായിരുന്നു.അതിനു മുമ്പ് ഡോക്ടറെകണ്ടപ്പോള്‍ കുറിച്ചു തന്ന ബ്ലഡ് ടെസ്റ്റിന്റെ റിസല്‍ട്ടും പിടിച്ച് പേര് വിളിച്ചപ്പോള്‍ ഡോക്ടറുടെമുറിയിലേക്ക് കയറി.ഞാന്‍ കാണുന്ന ഡോക്ടറുടെ കൂടെ ഒരു ലേഡി ഡോക്‍ടര്‍ ഇരിപ്പുണ്ട്.എന്റെ ഫയല്‍ ഞാന്‍ കാണുന്ന ഡോക്ടറുടെ മുന്നില്‍ തുറന്നു വച്ചിട്ടുണ്ട്.ആ ഫയലില്‍ എന്റെപഴയ ബ്ലഡ് റിസല്‍ട്ട് പിന്‍ ചെയ്ത് വച്ചിരിക്കുന്നത് എനിക്ക് കാണാം.
ഡോക്ടര്‍ എന്നെയൊന്നു നോക്കിയിട്ട് എന്റെ കൈയ്യില്‍ നിന്ന് ബ്ലഡ് റിസല്‍ട്ട് വാങ്ങി മുന്നില്‍ വച്ചു.ഡോക്ടറുടെ മുന്നില്‍ മറ്റൊരു ഫയലും തുറന്നു വച്ചിരിപ്പുണ്ട്.ഡോക്ട്‌ര്‍ ഫോണില്‍ കൂടി ആരയോവിളിച്ചു.സംസാരത്തില്‍ നിന്ന് ഫോണിന്റെ മറിതലയ്ക്കലും മറ്റൊരു ഡോക്ടറാണന്ന്‍ മനസ്സിലായി.ഡോക്ടര്‍ ഫോണ്‍ വച്ചയുടനെ നേഴ്സ് മറ്റൊരു നമ്പര്‍ കുത്തി ആരയോ വിളിക്കുന്നു.നഴ്സ്ഫോണ്‍ വച്ചയുടനെ ഡോക്ടര്‍ വീണ്ടും ആരയോ വിളിക്കുന്നു.ലേഡി ഡോക്‍ടറാണങ്കില്‍ എന്റെഫയലിന്റെ കൂടെ തുറന്നു വച്ചിരുന്ന ഫയലില്‍ നോക്കി ഒരു പേപ്പറില്‍ എന്തക്കയോ എഴുതുകയാണ്.അവരെഴുതുന്ന പേപ്പറിലേക്ക് ഞാന്‍ നോക്കി.പിള്ളാര്‍ എമ്പോസിക്ഷന്‍ എഴുതുന്നതുപോലെഎന്തോ എഴുതികൂട്ടുകയാണ്.പത്തുമിനിട്ട് ഞാനവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് സംഗതി പിടികിട്ടി.എന്റെ ഫയലിന്റെ കൂടെ ഇരിക്കുന്നത് ഐസിയുവില്‍ കിടക്കുന്ന ഏതോ ഒരു പേഷ്യന്റിന്റെ ഫയലാണ്.ആ രോഗിയെ രാവിലെ നോക്കിയഡോക്‍ടര്‍ ആ ഫയലില്‍ എന്തോ മരുന്നിന് കുറിച്ചു.ഫയലുമായി ഡ്യൂട്ടി നഴ്സ് ഫാര്‍മസിയില്‍ചെന്നപ്പോള്‍ അവിടെ നില്‍ക്കുന്നവര്‍ക്ക് ആ മരുന്നിന്റെ പേര് ശരിക്ക് വായിച്ചെടുക്കാന്‍ പറ്റിയില്ല.നഴ്സ് ആ ഫയലും കൊണ്ട് ഡ്യൂട്ടി റൂമിലേക്ക് തിരിച്ചു പോന്നു.അവിടയും ആ മരുന്നിന്റെ പേര്വായിച്ചെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.തട്ടിപോകാറായി കിടക്കുന്ന രോഗിക്ക് മരുന്ന് കൊടുക്കുകയുംവേണം.മരുന്ന് എഴുതിയ ഡോക്ടറെ വിളിച്ചപ്പോള്‍ പുള്ളിക്കാരന്‍ സ്വിച്ച് ഓഫ്.ഡോക്ടറെ തിരക്കിനടന്നിട്ട് കണ്ടില്ല.ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ പലരും പലരീതിയിലാണ് ആ മരുന്നിന്റെ പേര് വായിച്ചെടുത്തത്.
എന്റെ മുന്നിലിരിക്കുന്ന ലേഡി ഡോക്‍ടര്‍ ആ മരുന്നിന്റെ പേര് പലരീതിയില്‍ എഴുതി നോക്കുകയാണ്.ഞാന്‍ ഡോക്‍ടറുടെ മുറിയില്‍ നിന്ന് ഇറങ്ങുന്നതു വരെയും അവര്‍ പേരെഴുതി തീര്‍ന്നിരുന്നില്ല.അവരെല്ലാവരു കൂടി മരുന്നിന്റെ പേര് വായിച്ചെടുത്തോ എന്നനെക്കറിയില്ല.
ഒരു ഡോക്‍ടര്‍ എഴുതുന്ന മരുന്ന് മറ്റൊരു ഡോക്‍ടര്‍ക്ക് പോലും വായിച്ചെടുക്കാന്‍ പറ്റുന്നില്ലഎന്നുവച്ചാല്‍ രോഗികള്‍ എന്താണ് ചെയ്യേണ്ടത്.??? മെഡിക്കല്‍ സ്റ്റോര്‍കാര്‍ ഈ കുറിപ്പടികള്‍എങ്ങനെയാണ് വായിച്ചെടുക്കുന്നത് ? മരുന്നിന്റെ പേര് ക്യാപ്പിറ്റല്‍ ലറ്ററില്‍ എഴുതിയാല്‍ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.
No comments:
Post a Comment