തലക്കെട്ട് :ചരട്,നൂല്‍ തുടങ്ങിയവയുടെ സ്വീകരണം
അവതാരക:ഗോപുമോന്റെ അമ്മ
വിഷയം:
സ്‌നേഹം നിറഞ്ഞവരെ,വളരെ വിഷമത്തോടെയാണ് ഞാനീ അപേക്ഷ അവതരിപ്പിക്കുന്നത്.എന്റെ മകന്‍ ഗോപുക്കുട്ടന്‍ കഴിഞ്ഞ ചില കളികളില്‍ തല്ലുകൊള്ളിത്തരം കാണിച്ചത് നിങ്ങള്‍ കണ്ടുകാണു മല്ലോ? ഓസ്ട്രേലിയക്കാര്‍ ബാറ്റ്കൊണ്ട് തല്ലിയപ്പോള്‍ ഒരു ഇന്ത്യക്കാരനവനെ ബോളുകൊണ്ട് വീഴ്ത്തി. അവന്റെ കൈകള്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ? എനിക്കറിയാവുന്നടത്തു നിന്നെല്ലാം ഞാന്‍ ചരടു വാങ്ങിച്ച് കെട്ടി കൊടുത്തിട്ടുണ്ട്.അതിന്റെയെല്ലാം ശക്തികുറഞ്ഞോ എന്ന് ഞാന്‍ സംശയിക്കുന്നു.
ആയതിനാല്‍ പള്ളികള്‍,ക്ഷേത്രങ്ങള്‍,ദര്‍ഗ്ഗകള്‍,കുട്ടിച്ചാത്തന്‍മഠങ്ങള്‍,മന്ത്രവാദമഠങ്ങള്‍,തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പൂജിച്ച ചരട്,നൂല്‍,വള്ളി,കയര്‍,റിബണ്‍,ഏലസ്സ് തുടങ്ങിയ സാധനങ്ങള്‍ അയച്ചുതരണമെന്ന് അപേക്ഷിക്കുകയാണ്. ഗോപുക്കുട്ടന്‍ കളിക്കുമ്പോഴെല്ലാം ഞാന്‍ വിളക്ക് കത്തിച്ച് വയ്ക്കാറുണ്ട്.അതും പഴയതുപോലെ ഫലിക്കുന്നില്ല.അതുകൊണ്ട് നിങ്ങളും വിളക്കു കത്തിച്ച്വയ്ക്കണമെന്ന് താഴ്മയായി അപേക്ഷിക്കുകയാണ്.
വിശ്വസ്തതയോടെ
No comments:
Post a Comment