Friday, May 20, 2011

അറിയിപ്പ്

ഓരോ ബ്ലോഗും ഓരോരോ വട്ടത്തരമാണ്. ഓരോ പ്രാവിശ്യം മാനസികാവസ്ഥ മാറുന്നതിന് അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും... അങ്ങനെ മാറി മാറിയാണ് പത്ത് പന്ത്രണ്ട് ബ്ലോഗുകളായത്. ഓരോരോ അവസ്ഥയ്ക്കും എഴുതാന്‍ ഓരോരോ ബ്ലോഗുകള്‍. ബ്ലോഗ് തുടങ്ങുമ്പോള്‍ എന്താ ബ്ലോഗ് എന്താ ഡാഷ് ബോര്‍ഡ് എന്നൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് നല്ല ബ്ലോഗ് അഡ്രസുകള്‍ക്ക് പകരം ഇപ്പോഴും എന്തെങ്കിലും ഒക്കെ പോസ്റ്റുന്ന എന്റെ ബ്ലോഗിന്റെ അഡ്രസുകള്‍ shibu1, smeaso , shibupta46 എന്നൊക്കെയായിപ്പോയി.

എന്തിനാ നമ്മള്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞ സമയം കളയുന്നത് . കാര്യം അങ്ങ് പറഞ്ഞേക്കാം
http://thekkedan.blogspot.com/ എന്ന ബ്ലോഗ് അഡ്രസില്‍ നാട്ടുവര്‍ത്തമാനം എന്ന പേരിലുള്ള ബ്ലോഗിന്റെ പേര് പറയാന്‍ മറന്നവ.... എന്നാക്കി മാറ്റി. നാട്ടൂ വര്‍ത്തമാനം എന്നതിനു മുമ്പ് വേറെ എന്തോ പേരായിരുന്നു http://thekkedan.blogspot.com/ എന്ന ബ്ലോഗ് അഡ്രസില്‍ ഉണ്ടായിരുന്ന ബ്ലോഗില്‍.

പുതിയതായി എഴുതാന്‍ ഉദ്ദേശിക്കുന്നത് നമ്മുടെ സമൂഹത്തെക്കുറിച്ചാണ്. എനിക്ക് സമൂഹത്തോട് പറയാന്‍ ഉള്ള കാര്യങ്ങള്‍. തൊന്തരവ് , കഥകള്‍ , കുഞ്ഞിക്കഥകള്‍ എന്നിവയിലൊന്നും ഇത് പോസ്റ്റാന്‍ ഒക്കില്ല. തൊന്തരവ് , കഥകള്‍ എന്നീ ബ്ലോഗുകളുടെ പേര് മാറ്റാനും , പുതിയ ഒരു ബ്ലോഗ് കൂടി തുടങ്ങാനും മടി. നമുക്ക് ബ്ലോഗ് ഉണ്ടാക്കാന്‍ സമ്മതം തന്നു എന്നു പറഞ്ഞ് ഗൂഗിളിനെ അങ്ങനെയങ്ങ് കഷ്ടപ്പെടുത്തുന്നത് ശരിയല്ലല്ലോ? മാത്രവുമല്ല ഇവന് പന്ത്രണ്ട് ബ്ലോഗുണ്ടായിട്ടും അവന്‍ വീണ്ടും പുതിയ ബ്ലോഗ് തുടങ്ങി, അവന്റെ ഒരു അഹങ്കാരം എന്ന് നാട്ടാരെകൊണ്ട് പറയിപ്പിക്കുന്നതും ശരിയല്ലല്ലോ അതുകൊണ്ടാണ് പഴയ ബ്ലോഗ് അഡ്രസില്‍ പുതിയ പേരില്‍ ബ്ലോഗ് തുടരാം എന്ന് കരുതിയത്. ഏതയാലും പഴയ ബ്ലോഗു പോസ്റ്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യാന്‍ താല്‌പര്യവും ഇല്ല. അതുകൊണ്ട് നാട്ടുവര്‍ത്തമാനത്തിന്റെ തുടര്‍ച്ചയായിട്ടായിരിക്കും പറയാന്‍ മറന്നവ .

ബ്ലോഗ് മരിക്കുന്നേ മരിക്കുന്നേ എന്ന് എല്ലാവരും കൂടി നിലവിളിക്കുമ്പോള്‍, ആ നിലവിളി കേള്‍ക്കുമ്പോള്‍ എനിക്കും ആ മരണത്തില്‍ പങ്കുണ്ടന്ന് തോന്നുന്നു. അതുകൊണ്ട് പറയാന്‍ മറന്നവ എന്ന് ഈ ബ്ലോഗില്‍ ആഴ്ചയില്‍ ഒരു പോസ്റ്റെങ്കിലും ഉണ്ടാവും. അത് മിക്കവാറും ഞായറാഴ്ച വൈകുന്നേരം ആയിരിക്കും പോസ്റ്റ് ചെയ്യുന്നത്....

ഇത്രയും കാലം (2007 മുതല്‍ ബ്ലോഗിന്റെ പിന്നാമ്പുറത്തൊക്കെയായി നമ്മളുണ്ട്) നിങ്ങള്‍ നല്‍കിയ സഹകരണം വീണ്ടൂം ഉണ്ടാവും എന്ന ഉറപ്പില്‍ നാട്ടുവര്‍ത്തമാനത്തെ പറയാന്‍ മറന്നവ  എന്നാക്കിമാറ്റിയതായി പ്രഖ്യാപിക്കുന്നു......

ഇവനായിരുന്നു ഇതിനു മുമ്പുള്ള തല
ഇന്ന് മുതല്‍ ഈ ബ്ലോഗിന്റെ തല ഇങ്ങനെ ആയിരിക്കും


4 comments:

സന്തോഷ്‌ said...

ഗസറ്റില്‍ പരസ്യം ചെയ്യാതെ പേര് മാറ്റുവാന്‍ സാധിക്കില്ല എന്ന് അറിയില്ലേ? ബ്ലോഗ്‌ ആയതു കൊണ്ട് എന്തും ആകാം എന്നാണോ?

ponmalakkaran | പൊന്മളക്കാരന്‍ said...

ചേട്ടാ..എന്റെ "നാട്ടുവർത്താനം" കണ്ടിട്ടുണ്ടോ...
അടുത്തായി തുടങ്ങിയതാണ്.

http://ponmalakkaran.blogspot.com

ഭായി said...

പോസ്റ്റുകൾ പോരട്ടേ തെക്കേടാ..! :)

നിരീക്ഷകന്‍ said...

മറന്നത് ഓര്‍ക്കുന്നതെങ്ങിനെ എന്നറിയാന്‍ താല്പര്യമുണ്ട് .........
നോക്കി നോക്കട്ടെ .....
ആശംസകള്‍ ..........